ദക്ഷിണ ചൈനയില്‍ ‘നിദ’ കൊടുങ്കാറ്റ് ശക്തം

ബെയ്ജിങ്: ഹോങ്കോങ് ഉള്‍പ്പെടെ ദക്ഷിണ ചൈനയില്‍ ‘നിദ’ കൊടുങ്കാറ്റ് ശക്തമായി. മണിക്കൂറില്‍ 151.2 കിലോമീറ്റര്‍ വേഗത്തിലാണ് ചൈനയുടെ തീരത്ത് കഴിഞ്ഞ 33 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ കാറ്റ് വീശുന്നത്. വ്യോമഗതാഗതം ഉള്‍പ്പെടെ യാത്രാസംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്. 200ലധികം ട്രെയിനുകള്‍ റദ്ദാക്കി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്.

പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ചൈനീസ് പ്രവിശ്യയായ ഹോങ്കോങ്ങില്‍ ചൊവ്വാഴ്ച ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്കൂളും വ്യാപാരസ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ചൈനയിലെ പ്രധാന വ്യാപാരമേഖലയായ ഗ്വാങ്ചോവിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.