എം.എച്ച് 370 വിമാനം കടലില്‍ ഇടിച്ചിറക്കിയതോ?

മെല്‍ബണ്‍: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 കരുതുന്നതുപോലെ നിയന്ത്രണം നഷ്ടമായി കടലില്‍ പതിച്ചതല്ളെന്നും കരുതിക്കൂട്ടി കടലില്‍ ഇടിച്ചിറക്കിയതാകാമെന്നും നിരീക്ഷണം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന വിമാനാപകടങ്ങളെക്കുറിച്ച് ശാസ്ത്രീയാന്വേഷണം നടത്തുന്ന ലാറി വാന്‍സാണ് പുതിയ വാദവുമായി രംഗത്തത്തെിയത്. പ്രമുഖ ആസ്ട്രേലിയന്‍ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്‍െറ വാദങ്ങള്‍ പങ്കുവെക്കുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിച്ചുവെന്ന നിഗമനത്തിലാണ് രണ്ട് വര്‍ഷത്തിനുശേഷവും തെരച്ചില്‍ പുരോഗമിക്കുന്നത്. അതിന്‍െറ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയയുടെ പടിഞ്ഞാറെ തീരത്തെ 2000 കിലോമീറ്റര്‍ ചുറ്റളവില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍, മന$പൂര്‍വം പൈലറ്റ് ഇടിച്ചിറക്കിയതാണെങ്കില്‍ ഈ മേഖലയില്‍ വിമാനം പതിക്കാന്‍ സാധ്യതയില്ല. വിമാനം യാത്രതുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഇടിച്ചിറക്കിയിട്ടുണ്ടെങ്കില്‍ അത് പതിച്ചിട്ടുണ്ടാവുക മറ്റൊരു ഭാഗത്തായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
200ലധികം വിമാനാപകടങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള വാന്‍സ് ഇപ്പോള്‍ കനേഡിയന്‍ ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡിന്‍െറ മേധാവിയാണ്. 1998ല്‍ 229 പേരുടെ മരണത്തിനിടയാക്കിയ സ്വിസ് എയര്‍ ഫൈ്ളറ്റിന്‍െറ അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. ഈ വിമാനം 20 ലക്ഷം കഷ്ണങ്ങളായി ചിതറിയിട്ടുണ്ടായിന്നു. നിയന്ത്രണം വിട്ട വിമാനങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇത്. എന്നാല്‍, എം.എച്ച് 370ന്‍െറ കാര്യത്തില്‍ വിമാനാവശിഷ്ടങ്ങള്‍ ലഭിക്കാത്തത് അത് ഏറെ നിയന്ത്രിച്ചശേഷം ഇടിച്ചിറക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഏതോ ഒരാള്‍ വിമാനയാത്രയുടെ അന്ത്യനിമിഷങ്ങളില്‍ ആ യന്ത്രങ്ങള്‍ നിയന്ത്രിച്ചുവെന്നുവേണം അനുമാനിക്കാന്‍ -അദ്ദേഹം വ്യക്തമാക്കി.
ഡെഗാസ്കറില്‍നിന്ന് ലഭിച്ച അവശിഷ്ടത്തെയും അദ്ദേഹം വിശകലന വിധേയമാക്കുന്നുണ്ട്. അതിന്‍െറ അറ്റത്തുകാണുന്ന വിള്ളലുകളും ഇടിച്ചിറക്കത്തിലേക്കു തന്നെയാണ് സൂചന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനകം 120000 ചതുശ്ര കിലോമീറ്റര്‍ മേഖലകളില്‍ വിമാനത്തിനായി തെരച്ചില്‍ നടത്തി. കടലിനടിയില്‍ അണ്ടര്‍ വാട്ടര്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തിയത്. എന്നിട്ടും നിര്‍ണായകമായ തെളിവുകളൊന്നും ഇതുവരെയും ലഭിക്കാത്തത് സംഭവത്തിന്‍െറ ദുരൂഹത വര്‍ധിപ്പിക്കുകയാണ്്. ഈ വര്‍ഷം അവസാനത്തോടെ തെരച്ചില്‍ അവസാനിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.