ചൈനയില്‍ ലെറ്റര്‍ ബോംബ് സ്ഫോടനം; ഏഴു മരണം

ബീജിങ്: സൗത്ത് ചൈനയില്‍ ലെറ്റര്‍ ബോംബ് സ്ഫോടനങ്ങളില്‍ ഏഴു പേര്‍ മരിച്ചു. 55ലധികം പേര്‍ക്ക് പരിക്ക്. വിവിധ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലാണ് 15ഓളം ലെറ്റര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഗുവാങ്സി പ്രവിശ്യയിലെ 13 ഇടങ്ങളിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സര്‍ക്കാര്‍ ഓഫീസ് കൂടാതെ ജയില്‍, ഷോപ്പിങ് സെന്‍റര്‍ എന്നിവിടങ്ങളിലും നടന്ന സ്ഫോടനത്തില്‍ ആറുനില കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ ചില്ലുകളും ഇഷ്ടികകളും മറ്റ് വസ്തുക്കളും തെരുവുകളില്‍ ചിതറി കിടക്കുകയാണ്.

ചൈനീസ് ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഇന്ന് പൊതു അവധിയായിരുന്നു. 2013ല്‍ വടക്കന്‍ ചൈനയിലെ പ്രവിശ്യാ സര്‍ക്കാര്‍ ആസ്ഥാനത്ത് ബോള്‍ ബയറിങ്ങില്‍ സ്ഥാപിച്ച നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.