റിയാദ്: മിനായില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സൗദി ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് സൗദി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായ നായിഫ് രാജകുമാരന്‍ അന്വേഷണം പ്രഖാപിച്ചത്.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സല്‍മാന്‍ രാജാവിന് കൈമാറും. റിപ്പോര്‍ട്ടിന്‍മേലുള്ള ബാക്കിയുള്ള നടപടികള്‍ സല്‍മാന്‍ രാജാവ് തീരുമാനിക്കും.
മലയാളികളുള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി. ഒൗദ്യോഗിക സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള 4000 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 220 ആംബുലന്‍സുകളും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ 717 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദുരന്തത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുശോചനമറിയിച്ചു. രാജ്യത്തിന്‍െറ തീര്‍ഥാടന പദ്ധതി പരിഷ്കരിക്കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും രാജാവ് വ്യക്തമാക്കി.
അപകടം നടന്ന തെരുവില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ തീര്‍ഥാടകര്‍ എത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൗദി ഇന്‍റീരിയര്‍ മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. പെട്ടെന്ന് ഇവിടെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മിനായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.