സിറിയയില്‍ 56 സൈനികരുടെ വധശിക്ഷ നടപ്പാക്കിയെന്ന്


ബൈറൂത്: സിറിയയില്‍ അല്‍ഖാഇദയുടെ നേതൃത്വത്തില്‍ ബശ്ശാര്‍സേനയിലെ 56 അംഗങ്ങളുടെ വധശിക്ഷ നടപ്പാക്കിയതായി നിരീക്ഷകരുടെ സംഘം വെളിപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് പിടിച്ചടക്കിയ സൈനിക വിമാനത്താവളത്തിലാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നും എന്നാല്‍, ശനിയാഴ്ച മാത്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും സിറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്ന ഗ്രൂപ്പിന്‍െറ ഡയറക്ടര്‍ റാമി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഇദ്ലിബിലെ അബൂളുഹൂര്‍ സൈനിക വിമാനത്താവളം സെപ്റ്റംബര്‍ ഒമ്പതിനാണ് വിമതര്‍ പിടിച്ചടക്കിയത്. അന്നുസ്റ എന്നറിയപ്പെടുന്ന സിറിയയിലെ അല്‍ഖാഇദ ഗ്രൂപ് വിമത വിഭാഗത്തോടപ്പം ചേര്‍ന്ന് ബശ്ശാര്‍ ഭരണകൂടത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.