ജറുസലേം: മസ്ജിദുല്‍ അഖ്സയില്‍ ഇസ്രയേല്‍ സേന അതിക്രമിച്ചു കയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. മസ്ജിദ് വളപ്പില്‍വെച്ച് പലസ്തീനികളും ഇസ്രയേല്‍ സേനയും ഏറ്റുമുട്ടി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സേന കണ്ണീര്‍ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. ജുതന്മാരുടെ പുതുവര്‍ഷമായ റോഷ് ഹഷാന ആരംഭിക്കാനിരിക്കെയായിരുന്നു പുതിയ സംഘര്‍ഷം.
മസ്ജിദുല്‍ അഖ്സയുടെ വളപ്പില്‍ ഇസ്രയേല്‍ സേന കടന്നു കയറിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ദൃക്സാക്ഷികളും പൊലീസും പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണ് നടന്നതെന്നു അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, മുഖംമൂടി ധരിച്ച് സേനക്ക് നേരെ കല്ളേറ് നടത്തിയവരെ തുരത്താനാണ് പള്ളിയില്‍ കടന്നതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.