സിറിയയില്‍ വിമതരും ഐ.എസും ഏറ്റുമുട്ടി; 47 മരണം

ഡമസ്കസ്: സിറിയയില്‍ ഐ.എസ് തീവ്രവാദികളും വിമത സൈനികരും തമ്മില്‍ നടന്ന സംഘട്ടനങ്ങളില്‍ 47 പേര്‍ മരിച്ചു. വിമത നിയന്ത്രണത്തിലുള്ള മാരിയ പട്ടണത്തിലാണ് വന്‍ ആള്‍നാശത്തിനിടയാക്കി സംഘട്ടനം നടന്നതെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. ഐ.എസിന് മേധാവിത്വമുള്ള വടക്കന്‍ സിറിയയോടു ചേര്‍ന്ന് തുര്‍ക്കി പ്രത്യേക സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച പട്ടണമാണ് മാരിയ. കഴിഞ്ഞയാഴ്ചയാണ് ഐ.എസ് പ്രദേശം വളഞ്ഞത്. പട്ടണത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത തീവ്രവാദ സംഘടന വെള്ളിയാഴ്ചയോടെ ആക്രമണം ശക്തമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.