ടോക്യോ: ഫുകുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ആണവനിലയത്തിന്‍െറ സമീപനഗരങ്ങളിലും ഗ്രാമങ്ങളിലും ഏര്‍പ്പെടുത്തിയ ജനവാസ വിലക്കില്‍ ഇളവ്. ആദ്യപടിയായി നരാഹ നഗരമാണ് തിരിച്ചുവരാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആണവ വികിരണ സാധ്യത ഇല്ളെന്ന് ഉറപ്പുവരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏഴുഗ്രാമങ്ങള്‍ക്കായിരുന്നു വിലക്കുണ്ടായിരുന്നത്.
ആണവദുരന്തം ഇനിയുമുണ്ടായേക്കാമെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടിയൊഴിഞ്ഞ 7,368 പ്രദേശവാസികളില്‍ 10ശതമാനം പേര്‍ മാത്രമാണ് തിരികെ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. കുടിയൊഴിഞ്ഞവരില്‍ ഏറെ പേരും യുവാക്കളാണ്. നരാഹ നഗരം പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. നഗരത്തിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മേയര്‍ യുകീ മത്സുമോട്ടോ ആവശ്യപ്പെട്ടു.
കുടിയൊഴിഞ്ഞ് നാലുവര്‍ഷത്തിനകം ജനങ്ങള്‍ പുതിയ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് സര്‍ക്കാറിന്‍െറ പ്രഖ്യാപനം.
മടങ്ങിയത്തൊന്‍ ആഗ്രഹമുണ്ടെങ്കിലും പഴയപോലെ ബിസിനസ് തുടങ്ങാന്‍ സാധ്യമല്ളെന്ന ആശങ്കയാണ് നരാഹയില്‍ റസ്റ്റാറന്‍റ് നടത്തിയിരുന്ന സറ്റോറു യുമാചി പങ്കുവെക്കുന്നത്. യുവാക്കളില്‍ നല്ളൊരു ശതമാനവും മറ്റു നഗരങ്ങളില്‍ മെച്ചപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടവരാണ്. അതിനാല്‍ മടങ്ങിപ്പോകുന്നതുകൊണ്ട് പ്രത്യേകിച്ചൊരു നന്മയും കിട്ടാനില്ളെന്നും അവര്‍ പറയുന്നു. സൂനാമിയെ തുടര്‍ന്ന് 2011 മാര്‍ച്ച് 11നാണ് ഹുകുഷിമയില്‍ ആണവദുരന്തമുണ്ടായത്. മൂന്നു റിയാക്ടറില്‍നിന്ന് പുറന്തള്ളപ്പെട്ട റേഡിയോ ആക്ടിവ് വികിരണങ്ങള്‍ ഹുകുഷിമയുടെ 20 കിലോമീറ്ററിലേറെ പരിധിയില്‍ വ്യാപിച്ചിരുന്നു. നരാഹ ഒഴികെ പരിസരഗ്രാമങ്ങളും നഗരങ്ങളും ഇനിയും വിലക്ക് പിന്‍വലിച്ചിട്ടില്ല. 2017 ഓടെ എല്ലാവര്‍ക്കും തിരിച്ചുവരാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.