മാലെ: മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല അമീനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് അറസ്റ്റില്‍. ആഭ്യന്തര മന്ത്രി ഉമര്‍ നസീര്‍ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. വിദേശ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ അഹമ്മദ് അദീബ് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റിലായത്. വൈസ് പ്രസിഡന്‍റിനെ ദ്വീപിലെ ജയിലിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു.
സെപ്റ്റംബര്‍ 28നാണ് സൗദി സന്ദര്‍ശനത്തിന് ശേഷം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ പോകും വഴി അബ്ദുല്ല അമീനെ വധിക്കാന്‍ ശ്രമം നടന്നത്. പ്രസിഡന്‍റ് സഞ്ചരിച്ച ബോട്ട് ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. ശക്തിയേറിയ സ്ഫോടനത്തില്‍ നിന്ന് പ്രസിഡന്‍റ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യക്കും സഹായിക്കും അംഗരക്ഷകനും പരിക്കേറ്റിരുന്നു.
മൂന്ന് മാസം മുമ്പ് മുഹമ്മദ് ജമീലിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് അഹമ്മദ് അദീബിനെ വൈസ് പ്രസിഡന്‍റ് ആയി അബ്ദുല്ല പ്രസിഡന്‍റ് അമീന്‍ നിയമിച്ചത്. ബോട്ട് സ്ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി മൂസ അലി ജലീലിനെ പ്രസിഡന്‍റ് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.