ജറൂസലം: അധിനിവിഷ്ട മേഖലകളില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വേട്ട തുടരുന്നു. ചൊവ്വാഴ്ച ഹെബ്രോണ്‍ നഗരത്തിനടുത്ത് ഒരു ഫലസ്തീനിയെക്കൂടി ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു. മറ്റൊരു സംഭവത്തില്‍ ഫലസ്തീനികളുടെ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ ഫലസ്തീനികളെ ആക്രമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, റാമല്ലക്കടുത്ത് ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധ റാലിക്കു നേരെ ഇസ്രായേല്‍ പൊലീസ് വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മസ്ജിദുല്‍ അഖ്സ പ്രവേശവുമായി ബന്ധപ്പെട്ടു തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഗസ്സ അതിര്‍ത്തിയും കടന്ന് വ്യാപിക്കുകയാണ്. ഇസ്രായേല്‍ സൈന്യത്തിന്‍െറ വെടിയേറ്റ് ഇതുവരെ 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അതിനിടെ, തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ ഒരു എറിത്രീയന്‍ അഭയാര്‍ഥി കൊല്ലപ്പെട്ടു. ഫലസ്തീനിയാണെന്നു കരുതി ഇസ്രായേല്‍ പൊലീസ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ വെസ്റ്റ്ബാങ്കില്‍ ഹമാസ് തലവന്‍ ഹസന്‍ യൂസുഫിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ സൈനിക നീക്കത്തിന്‍െറ മറ്റൊരു മുഖമാണ് ഹസന്‍െറ അറസ്റ്റെന്ന് ഹമാസ് വക്താവ് ഗാസീ അല്‍ഹമദ് വ്യക്തമാക്കി. ഫലസ്തീനികളുടെ മേഖലകള്‍ കൈയേറുന്ന ഇസ്രായേല്‍ സര്‍ക്കാറിനെതിരായ പ്രതിഷേധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയില്‍ ഫലസ്തീനികളുടെ മാര്‍ഗദര്‍ശിയായിരുന്ന യൂസുഫിനെ നിരവധി തവണ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അധിനിവേശത്തെ പ്രതിരോധിച്ച നൂറുകണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, സൈന്യത്തിന്‍െറ വെടിയുണ്ടകള്‍ക്ക് പോരാട്ട വീര്യം ചോര്‍ത്താന്‍ കഴിയില്ളെന്നാണ് കൂടുതല്‍ മേഖലകളിലേക്ക് പരക്കുന്ന പ്രതിഷേധ റാലികള്‍ വിരല്‍ചൂണ്ടുന്നത്. അന്താരാഷ്ട്ര വിലക്കുകള്‍ കാറ്റില്‍പറത്തി ഇസ്രായേല്‍ അധിനിവേശം തുടരുന്നതിനിടെ യു.എന്‍ മനുഷ്യാവകാശ സമിതിയുമായി ചര്‍ച്ചക്കായി ഫലസ്തീന്‍ പ്രസിഡന്‍റ് അടുത്തയാഴ്ച ജനീവയിലത്തെും. ചര്‍ച്ച ഈ മാസം 28ന് നടക്കുമെന്നാണ് കരുതുന്നത്.
ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷമവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി ഫലസ്തീനില്‍ യു.എന്‍ തലവന്‍ ബാന്‍ കി മൂണിന്‍െറ അപ്രഖ്യാപിത സന്ദര്‍ശനം. ‘കുട്ടികളാണ് പ്രധാനമായും കലാപത്തിന്‍െറ ഇരകള്‍. അവര്‍ക്ക് സ്കൂളില്‍ പോവാന്‍ കഴിയുന്നില്ല. ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ആളുകള്‍ തെരുവിലിറങ്ങുന്നത്. യുദ്ധവും കലാപങ്ങളും സമാധാനത്തിനും സുരക്ഷിതത്വത്തിനും എക്കാലവും വെല്ലുവിളിയാണ്. സമാധാനത്തിനുള്ള ഫലസ്തീനികളുടെ അടങ്ങാത്ത അഭിവാഞ്ഛ തനിക്കു മനസ്സിലാവും. ഇസ്രായേല്‍ നിങ്ങളുടെ മേഖലകള്‍ ഒന്നൊന്നായി കൈയേറുന്നതിനാണ് നിങ്ങളുടെ പ്രതിഷേധം. എന്നാല്‍, സംഘര്‍ഷം ഒന്നിനും പരിഹാരമല്ല. സമാധാനത്തിലൂടെയുള്ള മാറ്റം കൊണ്ടുവരണം’ -ബാന്‍ കി മൂണ്‍ ആഹ്വാനംചെയ്തു.
മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ശ്രമം തുടരുന്നതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ജര്‍മനിയില്‍ ഈയാഴ്ച ചര്‍ച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.