ബെയ്ജിങ്: ചൈനയില്‍ കുടുംബാസൂത്രണ നിയമം തെറ്റിച്ചതിന് ചൈനീസ് കുടുംബത്തിന് വന്‍ പിഴ. ഏഴു കുട്ടികളുള്ള ഒരു ചൈനീസ് കുടുംബത്തിന് 700,000 യുവാന്‍ (1.10 ലക്ഷം ഡോളര്‍) അണ് പിഴയിട്ടത്. ബെയ്ജിംഗിലെ തോങ്ഷു ജില്ലയിലെ ദമ്പതികള്‍ക്കാണ് വന്‍ പിഴ നേരിടേണ്ടിവന്നത്. മൂന്ന് ദശാബ്ദത്തോളമായി തുടരുന്ന ഒറ്റക്കുട്ടി നയം അടുത്തിടെ ചൈന കര്‍ശനമാക്കിയിരുന്നു. ശരിയായ താമസ അനുമതി ഇല്ലാത്ത ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്. 2012 മുതല്‍ വാര്‍ഷിക വരുമാനം അടിസ്ഥാനമാക്കിയാണ് രാജ്യത്ത് പിഴ ഈടാക്കുന്നത്.
ഒറ്റ കുട്ടി നയത്തിന്‍െറ ഫലമായി ചൈനയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് ഹൈസ്കൂളുകള്‍ പൂട്ടിയിരുന്നു. മതിയായ കുട്ടികളില്ലാത്തതിനാല്‍ എല്ലാ സ്കൂളുകളും തുറക്കുന്നത് വിഭവ നഷ്ടത്തിനിടയാക്കിയത് കൊണ്ടാണിത്. രാജ്യത്ത് കുടുംബാസൂത്രണ പരിപാടി ഒൗദ്യോഗികമായി ആരംഭിച്ചത് 1970കളിലായിരുന്നെങ്കിലും 1960കളില്‍തന്നെ ഇത് സ്വമേധയാ നടപ്പാക്കിയിരുന്നു. കുടുംബാസൂത്രണ നയത്തിന്‍െറ ഭാഗമായി കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ അഞ്ച് ലക്ഷത്തോളം ജനനങ്ങള്‍ തടഞ്ഞെന്നാണ് കണക്ക്. ഒറ്റകുട്ടി നയത്തത്തെുടര്‍ന്ന് 40 കോടി ജനനങ്ങള്‍ തടയാനായെന്നും ഇത് വികസനത്തിന് സഹായിച്ചെന്നുമാണ് നയത്തിന് ന്യായീകരണമായി ചൈന പറയുന്നത്.
അതേസമയം ഒറ്റ കുട്ടി കുടുംബങ്ങളില്‍ ജനിച്ച ദമ്പതികള്‍ക്ക് ഇപ്പോള്‍ രണ്ടാമതൊരുകുട്ടി കൂടി അനുവദിക്കുന്നുണ്ട്. ദമ്പതികളിലൊരാളെങ്കിലും കുടുംബത്തിലെ ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടിയാകാമെന്ന് രാജ്യത്തെ 29 പ്രവിശ്യകളും മുനിസിപ്പാലിറ്റികളും ഇതിനകം ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അടുത്തിടെയാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. വൃദ്ധരുടെ ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍ ചെയ്യാനാകുന്ന യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നെന്ന ആശങ്കയാണ് ഒറ്റക്കുട്ടി നയത്തില്‍ മാറ്റമാകാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. രാജ്യത്തെ ഭൂരിഭാഗവും രണ്ടാമതൊരു കുഞ്ഞെന്ന ആശയത്തെ അനുകൂലിക്കുന്നെന്നാണ് ഓണ്‍ലൈന്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.