സൗദിയിലെ ജീസാനില്‍ ബാങ്കിനുള്ളില്‍ വെടി; മാനേജര്‍ അടക്കം രണ്ടു മരണം

ജീസാന്‍: ദക്ഷിണസൗദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജീസാനിലെ അല്‍റാജ്ഹി ബാങ്കിന്‍െറ ശാഖയില്‍ ഇന്ന് രാവിലെ തോക്കുമായി ഇരച്ചു കയറിയ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ ബാങ്ക് മാനേജര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ബാങ്കില്‍ ഉപഭോക്താക്കളുള്ള പ്രവര്‍ത്തനസമയത്ത് തോക്കുമായി അകത്തു കടന്ന രണ്ടു യുവാക്കള്‍ അലക്ഷ്യമായി വെടിവെക്കുകയായിരുന്നു. ഉച്ചത്തില്‍ തക്ബീര്‍ മുഴക്കിയായിരുന്നു ഇവര്‍ അകത്തു കടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് വന്‍ സന്നാഹങ്ങളുമായി കുതിച്ചത്തെിയ സുരക്ഷാസേന മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനു ശേഷം അക്രമികളില്‍ ഒരാളെ കീഴ്പ്പെടുത്തി. ഇതിനിടെ അപരന്‍ സൈന്യത്തിന്‍െറ കണ്ണുവെട്ടിച്ച് ജീസാനിലെ കോര്‍ണിഷ് ഭാഗത്തേക്ക് കടന്നു കളഞ്ഞു. അക്രമികളെക്കുറിച്ച വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.