ധാക്ക: ബംഗ്ളാദേശിലെ രംഗപുര്‍ ജില്ലയില്‍ ജാപ്പനീസ് പൗരന്‍ കൊല്ലപ്പെട്ടു. 65കാരനായ കുനിയോ ഹോഷിയാണ് അജ്ഞാതരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ധാക്കക്ക് വടക്ക് 335 കിലോമീറ്റര്‍ അകലെ കൗനിയയിലാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘമാണ് ജാപ്പനീസ് പൗരന് നേരെ വെടിവെച്ചതെന്ന് ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. സംഭവത്തില്‍ നാലംഗ സംഘത്തിന് പങ്കുള്ളതായാണ് പ്രാഥമിക നിഗമനം.
ബംഗ്ളാദേശില്‍ വിദേശികള്‍ കൊലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സമാന രീതിയില്‍ ഇറ്റാലിയന്‍ പൗരനായ സീസയര്‍ തവല്ല കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം പിന്നീട് തീവ്രവാദ സംഘടനയായ ഐ.എസ് ഏറ്റെടുത്തിരുന്നു.
കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെ ന്ന് ബംഗ്ളാദേശിലെ ജപ്പാന്‍ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.