ഇസ്രായേല്‍ വെടിവെപ്പില്‍ 10 ഫലസ്തീനികള്‍ക്ക് പരിക്ക്

ജറൂസലം: വെസ്റ്റ് ബാങ്കില്‍ ജൂതദമ്പതികളുടെ കൊലപാതകികള്‍ക്കായി നടത്തിയ തിരച്ചിലിനിടെ ഇസ്രായേല്‍ സൈന്യത്തിന്‍െറ വെടിയേറ്റ് 10 ഫലസ്തീനികള്‍ക്ക് പരിക്ക്. മേഖലയിലെ പ്രധാന നഗരമായ നാബുലസില്‍ ഇസ്രായേല്‍ സൈന്യത്തിന്‍െറ  തിരച്ചിലിനെതിരെ ഫലസ്തീനികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ കല്ളേറ് നടത്തിയപ്പോള്‍ ഇവര്‍ക്കെതിരെ സൈന്യം റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് വെസ്റ്റ് ബാങ്കില്‍ കാറില്‍ നാലു കുട്ടികളുടെ മുന്നില്‍വെച്ച് ജൂതദമ്പതിമാര്‍ വെടിയേറ്റുമരിച്ചത്. കൊലപാതകികള്‍ക്കായി ഇസ്രായേല്‍ സേന തിരച്ചില്‍ ഊര്‍ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.