രാജിവെക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്

ക്വാലാലംപുര്‍: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ താന്‍ രാജിവെക്കില്ളെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വ്യക്തമാക്കി. നജീബിന്‍െറ രാജിക്കായി കഴിഞ്ഞ രണ്ടു ദിവസം തലസ്ഥാനത്ത് പ്രക്ഷോഭം നടന്നിരുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്ന പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ താന്‍ തയാറല്ളെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യയുടെ 58ാമത് ദേശീയ ദിനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം തന്‍െറ തീരുമാനം അറിയിച്ചത്.
പ്രതിഷേധ പ്രകടനങ്ങള്‍ ജനാധിപത്യരാജ്യത്ത് ശബ്ദമുയര്‍ത്തുന്നതിനുള്ള ശരിയായ മാര്‍ഗമല്ളെന്ന് നജീബ് റസാഖ് അഭിപ്രായപ്പെട്ടു. സാധാരണ ദേശീയ ദിനത്തില്‍ സന്ദേശം പ്രക്ഷേപണം ചെയ്യുന്നതിനുപകരം നേരിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കറന്‍സിയുടെ മൂല്യം കുറയുന്നത് തടയുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ദേശീയ ദിന ആഘോഷ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.