കാബൂള്‍: അഫ്ഗാനിസ്താനില്‍ മധ്യകാബൂളിലെ ഷാഹ് ഷാഹിദ് മേഖലയിലുള്ള സൈനിക താവളത്തിനു സമീപമുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. 400ലധികം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. സൈനിക താവളം ലക്ഷ്യംവെച്ചാണ് സ്ഫോടനമെന്ന് കാബൂള്‍ പൊലീസ് ചീഫ് അബ്ദുറഹ്മാന്‍ റാഹിമി മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.
15 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചത്. 100 മീറ്റര്‍ അകലെവരെ ആഘാതം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗ്ളാസുകളും മറ്റു കെട്ടിടാവശിഷ്ടങ്ങളും തെറിച്ചാണ് ഏറെ പേര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെക്കൊണ്ട് ആശുപത്രികള്‍ തിങ്ങിനിറഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
രണ്ടു മാസമായി താലിബാന്‍ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ സ്ഫോടനവുമെന്ന് സംശയമുണ്ട്. കഴിഞ്ഞ നാലുമാസങ്ങളില്‍ ആക്രമണങ്ങളില്‍ സിവിലിയന്മാരുടെ മരണനിരക്ക് 16 ശതമാനം വര്‍ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.