പാരിസ്: ഇന്ത്യന്‍ സമുദ്രത്തിലെ റീയൂനിയന്‍ ദ്വീപില്‍ കണ്ടത്തെിയ വിമാനഭാഗം കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം അയല്‍ ദ്വീപുകളിലേക്കും വ്യാപിപ്പിക്കുന്നു. വിമാനാവശിഷ്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള അയല്‍ദ്വീപുകളായ മഡഗാസ്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാറുകളോട് മലേഷ്യ ആവശ്യപ്പെട്ടു. തിരച്ചിലില്‍ മലേഷ്യന്‍ സംഘം സഹകരിച്ചേക്കും.
ഇതേ വിമാനത്തിന്‍േറതെന്ന് കരുതുന്ന കൂടുതല്‍ ഭാഗങ്ങള്‍ റീയൂനിയന്‍ ദ്വീപില്‍ കണ്ടെടുത്തതിനു പിന്നാലെയാണ് ആദ്യം ലഭിച്ച ചിറകുഭാഗം സംബന്ധിച്ച വിദഗ്ധ പരിശോധനാ ഫലം പുറത്തുവന്നത്. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി മലേഷ്യയിലെ ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിന്‍െറ ചിറകിന്‍െറ ഭാഗമാണിതെന്ന് പരിശോധനകളില്‍ വ്യക്തമായതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. 515 ദിവസം നീണ്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണിതെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിട്ടുണ്ട്. കാണാതായ വിമാനത്തിന്‍േറതാണെന്ന് പരിശോധനകള്‍ തെളിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ബോയിങ്ങും വ്യക്തമാക്കി.
അതേസമയം, വിമാനത്തിന്‍േറതാണെന്ന് അസന്ദിഗ്ധമായി പറയാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ളെന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിമാനഭാഗമായ ഫ്ളാപറോണില്‍ നടത്തിയ പരിശോധനകളില്‍ സീരിയല്‍ നമ്പര്‍ പോലുള്ള വ്യക്തമായ അടയാളങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, രണ്ടു പതിറ്റാണ്ടിലേറെയായി സര്‍വിസിലുള്ള ബോയിങ് 777 ഇതല്ലാതെ മേഖലയില്‍ അപകടത്തില്‍ പെട്ടില്ളെന്നതിനാല്‍ ഏകദേശം ഉറപ്പിക്കാമെന്നും പാരിസ് പ്രോസിക്യൂട്ടര്‍ സെര്‍ജി മകോവിയക് പറഞ്ഞു. ഓരോ വിമാനഭാഗങ്ങള്‍ക്ക് സീരിയല്‍ നമ്പര്‍ നല്‍കുന്നത് പതിവാണെന്നതിനാല്‍ വിദഗ്ധ പരിശോധന തുടരും.
വിമാനം എങ്ങനെ അപകടത്തില്‍ പെട്ടുവെന്ന് തെളിയിക്കുന്ന അടയാളങ്ങളും ഇതില്‍ തിരിച്ചറിയാനായിട്ടില്ല. ഇതുകൂടി കണ്ടത്തൊന്‍ ലക്ഷ്യമിട്ടാണ് തുടര്‍പരിശോധനകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.