കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്താനിലെ സബൂല്‍ പ്രവിശ്യയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അഞ്ചു പൈലറ്റുമാരുള്‍പ്പെടെ 17 സൈനികര്‍ മരിച്ചു. സബൂല്‍ തലസ്ഥാനമായ ഖലാതില്‍നിന്ന് ഷിന്‍കെയിലേക്ക് പുറപ്പെട്ട റഷ്യന്‍ നിര്‍മിത എം-17 ഹെലികോപ്ടറാണ് ദുരന്തംവരുത്തിയത്. പൈലറ്റുമാര്‍ക്ക് പുറമെ യൂനിറ്റ് കമാന്‍ഡറും 11 സൈനികരും മരിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. കോപ്ടറിലെ സാങ്കേതിക തകരാറാണ് അപകടംവരുത്തിയതെന്ന് സംശയമുണ്ട്.
അഫ്ഗാന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് മന്ത്രാലയം ഓപറേഷന്‍ മേധാവി അഫ്സല്‍ അമാന്‍ പറഞ്ഞു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം അഫ്ഗാന്‍ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ, കിഴക്കന്‍മേഖലയിലെ ലൊഗാര്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍മന്ദിരത്തില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. ബോംബ് നിറച്ച വാഹനം ചാവേര്‍ കെട്ടിടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മൂന്നു പൊലീസുകാരും അഞ്ചു സിവിലിയന്മാരുമാണ് മരിച്ചത്. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍ സ്ഫോടനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ 500 മീറ്റര്‍ അകലത്തില്‍ തെറിച്ചുവീണു. ഇതിന്‍െറ ഉത്തരവാദിത്തവും താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.