ഇസ്ലാമാബാദ്: കടുത്ത അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്കിടെ ഷഫാഖത്ത് ഹുസൈന്‍റെ വധശിക്ഷ പാകിസ്താന്‍ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെ കറാച്ചി ജയിലിലാണ് ഷഫാഖത്തിന് തൂക്കുകയര്‍ ഒരുക്കിയത്. 2004ല്‍ 15 വയസ്സ് പ്രായമുള്ളപ്പോള്‍ ഏഴു വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതാണ് ഷഫാഖത്തിനെതിരെയുള്ള കേസ്. എന്നാല്‍, ആ സമയത്ത് ഷഫാഖത്തിന്‍റെ പ്രായം 23 ആണെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ വാദം.
സംഭവം നടന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ഷഫാഖത്തിനെ വധശിക്ഷക്ക് വിധേയമാക്കിയത്. വധശിക്ഷക്കെതിരെ ആംനസ്റ്റി അടക്കം സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബാലന്‍െറ മോചനത്തിനായി 8,500 ഡോളര്‍ ഷഫാഖത്ത് ഹുസൈന്‍ ആവശ്യപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാരകമായി പീഡിപ്പിച്ചാണ് ഷഫാഖത്തിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് കുടുംബവും അഭിഭാഷകരും ആരോപിച്ചത്. ഷോക്കടിപ്പിക്കുക, തീപ്പൊള്ളിക്കുക, ഇടുങ്ങിയ ജയില്‍ മുറികളില്‍ പാര്‍പ്പിക്കുക എന്നിവയായിരുന്നു കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി ഷഫാഖത്തിനെതിരെ പ്രയോഗിച്ചതെന്നാണ് ആരോപണം. കുറ്റം സമ്മതിക്കുന്നതുവരെ കസ്റ്റഡിയില്‍ നിന്ന് വിടുന്ന പ്രശ്മനമി െല്ലന്ന് പൊലീസ് പറഞ്ഞിരുന്നു എന്ന് ഷഫാഖത്ത് ഒരിക്കല്‍ കോടതിയില്‍ പറയുകയുണ്ടായി.
കൃത്യം നടത്തിയ സമയത്ത് ഷഫാഖത്തിന് പ്രായപൂര്‍ത്തി ആയിരുന്നില്ളെന്ന അവകാശവാദമാണ് ഇത് രാജ്യത്തിന് പുറത്ത് ശ്രദ്ധ നേടാന്‍ കാരണം. ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ ശിക്ഷക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. രാജ്യാന്തര നിലപാടുകള്‍ക്ക് എതിരായാണ് ഷഫാഖത്തിനെതിരെ വധശിക്ഷ വിധിച്ചതെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചിരുന്നു.
സുബ്ഹി നമസ്കാരത്തിന് പത്ത് മിനിറ്റ് മുമ്പാണ് ഹുസൈനെ തൂക്കിലേറ്റിയതെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം വധശിക്ഷ നടപ്പാക്കിയതും ശരിയായ രീതിയില െല്ലന്ന് കുടുംബം ആരോപിച്ചു. കഴുത്ത് പകുതി അറ്റനിലയിലാണ് ഷഫാഖത്തിന്‍െറ മൃതദേഹം
തങ്ങള്‍ക്ക് ലഭിച്ചതെന്ന് സഹോദരന്‍ അബ്ദുല്‍ മജീദ് വ്യക്തമാക്കി. ഷഫാഖത്തിന്‍െറ ശിക്ഷ കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ പ്രൊസിക്യൂഷന് പ്രായപൂര്‍ത്തി തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ നാലു തവണ ശിക്ഷക്ക് സ്റ്റേ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.