ജറൂസലേം: ജറൂസലേമില്‍ സ്വവര്‍ഗ ലൈംഗികതയെ അനുകൂലിച്ച് നടത്തിയ സ്വാഭിമാന റാലിക്കിടെ കുത്തേറ്റ 16കാരി മരിച്ചു. വ്യാഴാഴ്ച നടന്ന റാലിക്കിടെ ആറു പേര്‍ ചേര്‍ന്ന് ആക്രമിച്ച ശിറ ബങ്കി എന്ന പെണ്‍കുട്ടിയണ് മരിച്ചത്. തീവ്ര-യാഥാസ്ഥിതിക ജൂതനായ യിശായ് ചിസ്സെല്‍ എന്നയാള്‍ സംഭവത്തില്‍ അറസ്റ്റിലായി. 2005ലും ഇയാള്‍ സമാനമായ ആക്രമണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. തീവ്രവാദികളായ ജൂതന്‍മാരോട് ഒരു തരത്തിലുള്ള സഹിഷ്ണുതയും കൈക്കൊള്ളില്ളെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. വെസ്റ്റ് ബാങ്കില്‍18 മാസം പ്രായമായ ഫലസ്തീന്‍ കുഞ്ഞിനെ ചുട്ടുകൊന്ന സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് നെതന്യാഹുവിന്‍റെ പ്രതികരണം. എന്നാല്‍, വെസ്റ്റ് ബാങ്ക് അക്രമത്തില്‍ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
ശിറ ബങ്കിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അധ്യാപകരും വിദ്യാര്‍ഥികളും സൗഹൃദക്കൂട്ടങ്ങളും അടക്കം നിരവധി പേര്‍ പങ്കെടുത്ത റാലിക്കിടെ നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്. കോട്ടിനുള്ളില്‍ ഒളിപ്പിച്ച കത്തിയുപയോഗിച്ചാണ് പെണ്‍കുട്ടിയെ യിശായ് ചിസ്സെല്‍ കുത്തിയത്. കത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചതിനുശേഷമായിരുന്നു അക്രമം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തെ അപലപിച്ചുകൊണ്ടായതിയിരുന്നു പിന്നീട് പ്രകടനം. സ്വവര്‍ഗ ലൈംഗികതയുടെ വിഷയത്തില്‍ ജറൂസലേമിലെ ഭൂരിഭക്ഷം വരുന്ന സെക്യുലറിസ്റ്റുകളും യാഥാസ്ഥിതികരും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.