ഓഡിയോ ടേപ്പില്‍ കുടുങ്ങി രണ്ടാമത്തെ മന്ത്രിയും പുറത്ത്

ബ്രസീലിയ: 18 ദിവസം മാത്രം പ്രായമായ  ബ്രസീലിയന്‍ സര്‍ക്കാറില്‍നിന്ന് രണ്ടാമത്തെ മന്ത്രിയും പുറത്തായി. ഇംപീച്ച്മെന്‍റ് നടപടി നേരിടുന്ന മുന്‍ പ്രസിഡന്‍റ് ദില്‍മ റൗസഫിന് പകരക്കാരനായി എത്തിയ മൈക്കല്‍ തെമര്‍ മന്ത്രിസഭയിലെ ഫാബിയാനോ സില്‍വേറിയ  ആണ് തന്‍െറ സംഭാഷണം അടങ്ങിയ ടേപ്പ് ചോര്‍ന്നതിനെ തുടര്‍ന്ന് രാജിവെച്ചത്.

അഴിമതിയാരോപണ വിധേയരായവര്‍ക്ക് അനുകൂലമായി മന്ത്രി സംസാരിക്കുന്നതടങ്ങിയ ഓഡിയോ ടേപ്പ് ഞായറാഴ്ച രാത്രി ഗ്ളോബോ ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു.  ധനാപഹരണക്കേസില്‍ ഉള്‍പ്പെട്ട റെനാന്‍ കാല്‍ഹെയ്റോസ്, സെര്‍ജിയോ മച്ചാഡോ എന്നിവരുമായി സില്‍വേറിയ ഫോണില്‍ സംസാരിക്കുന്നതാണ് പുറത്തുവന്നത്.

ഇരുവര്‍ക്കുമെതിരെ നടക്കുന്ന അന്വേഷണത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് ഇത്.  സില്‍വേറിയ നാഷനല്‍ കൗണ്‍സില്‍ ഓഫ് ജസ്റ്റിസിന്‍െറ തലപ്പത്തിരിക്കവെ മാര്‍ച്ചില്‍ നടത്തിയ സംഭാഷണമാണ് രഹസ്യമായി റെക്കോഡ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.