ചരിത്രം രചിക്കാന്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മൂന്നാംലിംഗക്കാരും

ലോസ് ആഞ്ചലസ്: യു.എസ് കോണ്‍ഗ്രസിലേക്ക് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ രണ്ട് മൂന്നാംലിംഗവിഭാഗക്കാരും. ഡെമോക്രാറ്റുകള്‍ ആയ മിസ്റി സ്നോ, മിസ്റ്റി പ്ളോറൈറ്റ് എന്നിവരെ ഉത്തയില്‍നിന്നും കൊളറാഡോയില്‍നിന്നും പ്രൈമറി വോട്ടര്‍മാര്‍ തെരഞ്ഞെടുത്തു. ഉത്തയിലെ ഗ്രോസറി സ്റ്റോര്‍ നടത്തുന്ന 30കാരിയായ സ്നോ സെനറ്റിലേക്കും 33കാരിയും  മൈക്രോസോഫ്റ്റ് മുന്‍ ജീവനക്കാരിയുമായ പ്ളോറൈറ്റ് ഹൗസ് ഓഫ് റെപ്രസന്‍േററ്റിവിലേക്കും ആണ് മത്സരിക്കുന്നത്.

സെനറ്റിലേക്ക് ജനവിധി തേടുന്ന പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് സ്നോ. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സെനറ്റ് ചേംബറിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരിക്കും. എന്നാല്‍, ഹൗസ് ഓഫ് റെപ്രസന്‍േററ്റിവിലേക്ക് മത്സരിക്കുന്ന ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ അല്ല പ്ളോറൈറ്റ്. 2000ത്തില്‍ മത്സരിച്ച് പരാജയപ്പെട്ട കാരന്‍ കെരിന്‍ ആണ് ഈ റെക്കോഡിനുടമ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.