എന്‍.ഡി.സിയില്‍ പ്രായം കുറഞ്ഞ പ്രതിനിധിയായി ഇന്ത്യക്കാരി

ഫിലഡെല്‍ഫിയ: ഹിലരി ക്ളിന്‍റനെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷനല്‍ കണ്‍വെന്‍ഷനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി. ഹാര്‍വഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ശ്രുതി പളനിയപ്പന്‍ എന്ന 18കാരിക്കാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ളിന്‍റന്‍െറ കടുത്ത അനുയായിയായ ശ്രുതി യു.എസിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കണ്‍വെന്‍ഷനിലെ ഏറ്റവും പ്രായമേറിയ പ്രതിനിധിയായ അരിസോണയില്‍നിന്നുള്ള 102കാരി ജെറി എമ്മറ്റ് ആണ് മാധ്യമശ്രദ്ധ കവര്‍ന്ന മറ്റൊരാള്‍. ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയുടെ അംഗമെന്ന നിലയില്‍ ശ്രുതിയുടെ പിതാവ് പളനിയപ്പന്‍ ആണ്ടിയപ്പനും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.