യു.എസില്‍ ഇന്ത്യന്‍ മുസ്ലിമിന്‍െറ കടക്കുനേരെ ആക്രമണം

ലോസ് ആഞ്ജലസ്: വിദ്വേഷച്ചുവയുള്ള വാക്കുകള്‍ മതിലില്‍ എഴുതിവെച്ച് യു.എസില്‍ ഇന്ത്യന്‍ വംശജനായ മുസ്ലിം വ്യാപാരിയുടെ കട തകര്‍ത്തു. 60കാരനായ ഡോ. വഖാര്‍ എന്നയാളുടെ നവാഡയിലെ ഓട്ടോ പാര്‍ട്സ് ഷോപ്പിനുനേരെയാണ് ആക്രമണം. ‘ഇന്ത്യയിലെ വീട്ടിലേക്ക് പോയ്ക്കൊള്ളുക’, ‘ഞാന്‍ നിന്നെ കൊല്ലും’ എന്നിങ്ങനെയുള്ള വാക്കുകള്‍ മതിലില്‍ പെയിന്‍റുകൊണ്ട് എഴുതുകയും ചെയ്തു. തന്‍െറ ഇന്ത്യന്‍ പാരമ്പര്യവും മുസ്ലിം പ്രതിച്ഛായയും വെച്ച് നേരത്തേ വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍, ഇത്തരത്തില്‍ ആദ്യമായാണെന്നും വഖാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.