മുസ് ലിംകള്‍ അമേരിക്കയുടെ ഭാഗം –ഒബാമ

ക്ളീവ് ലെന്‍ഡ്: മുസ്ലിംകളെ ഒറ്റപ്പെടുത്തുന്ന റിപ്പബ്ളിക്കന്‍ നയത്തിനെതിരെ രൂക്ഷവിമര്‍ശവുമായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. മുസ്ലിംകള്‍ എല്ലായ്പ്പോഴും അമേരിക്കയുടെ ഭാഗമാണെന്ന് പറഞ്ഞ ഒബാമ ന്യൂനപക്ഷവിഭാഗങ്ങളുടെ ചെയ്തികളുടെ പേരില്‍ വലിയൊരു സമൂഹത്തെ മുഴുവന്‍ ഭയത്തോടെ വീക്ഷിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതെന്തിനെന്ന് ചോദിച്ചു. എല്ലാ അമേരിക്കക്കാരെയും പോലെ നിങ്ങളും തീവ്രവാദത്തെ ഭയക്കുന്നു. നിങ്ങളുടെ വിശ്വാസത്തിന്‍െറ ഭാഗംപോലുമാവാത്ത കുറച്ചുപേര്‍ ചെയ്യുന്ന അക്രമങ്ങളുടെ പേരില്‍ മുസ്ലിംസമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുകയാണ്. മറ്റു സമുദായങ്ങളെപ്പോലെ മുസ്ലിംകളും അമേരിക്കയുടെ ഭാഗംതന്നെ. വൈറ്റ്ഹൗസില്‍ കഴിഞ്ഞദിവസം നടന്ന ആഘോഷത്തിനിടെയായിരുന്നു ഒബാമയുടെ പ്രഖ്യാപനം. മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തണമെന്ന റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു ഒബാമയുടെ പ്രസംഗം. ഐ.എസും അല്‍ഖാഇദയും പോലുള്ള തീവ്രവാദ സംഘങ്ങള്‍ മുസ്ലിം സമുദായത്തിന് ഭീഷണിയാണ്. വിശുദ്ധറമദാനില്‍ പോലും അവര്‍ അക്രമങ്ങള്‍ നടത്തുന്നുവെന്നും ഒബാമ ചൂണ്ടിക്കാട്ടി.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.