ഫലസ്തീനിലെ ജൂത കുടിയേറ്റം ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശവുമായി യു.എസ്

വാഷിങ്ടണ്‍: ഫലസ്തീന്‍െറ ഭാഗമായ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഇസ്രായേല്‍ നടത്തുന്ന അനധികൃത ജൂത കുടിയേറ്റ പദ്ധതിയെ അമേരിക്ക കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അടുത്തിടെ, കുടിയേറ്റ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന് ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. ഇതിനായി വലിയ തുകയും വകയിരുത്തി. കുടിയേറ്റ പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന ലോക രാഷ്ട്രങ്ങളുടെ ആവശ്യം തള്ളി ഇസ്രായേല്‍ നടത്തുന്ന പുതിയ നീക്കങ്ങളെയാണ് യു.എസ് വിമര്‍ശിച്ചത്. സംഭവത്തില്‍, കഴിഞ്ഞദിവസം യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണും ആശങ്ക അറിയിച്ചിരുന്നു.

ഫലസ്തീന്‍ മേഖലകള്‍ ഓരോന്നായി പിടിച്ചെടുക്കുന്നതിന്‍െറ ഭാഗമായാണ് ഇസ്രായേല്‍ കുടിയേറ്റ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി കുറ്റപ്പെടുത്തി. പദ്ധതികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1967ല്‍ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും അധിനിവേശം നടത്തിയ ശേഷം, 100ലധികം കുടിയേറ്റ പദ്ധതികളിലായി  5.7 ലക്ഷം പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.