യു.എസില്‍ സിഖുകാരന്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്: യു.എസിലെ അരിസോണയില്‍ മുഖംമൂടി ധാരികള്‍ കട കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ജീവനക്കാരനായ സിഖുകാരനെ കൊലപ്പെടുത്തി. 36കാരനായ അമന്‍ജീത് സിങ് തൂര്‍ എന്നയാളാണ് തിങ്കളാഴ്ച പുലര്‍ച്ചെ വെടിയേറ്റു മരിച്ചത്. സ്റ്റോറിലെ മറ്റു ജീവനക്കാര്‍ അക്രമികളെ പിന്തുടര്‍ന്നെങ്കിലും അവര്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ആക്രമികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് സിങ്ങിന്‍െറ കുടുംബം.

ആറു വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്ന് കുടിയേറിയതാണ് സിങ്. ഭാര്യ കമല്‍ദീപ് കൗര്‍ നാലു മാസം മുമ്പാണ് സിങ്ങിനടുത്തേക്ക് വന്നത്. എല്ലാവര്‍ക്കും മാതൃകയായിരുന്നു സിങ്ങെന്നും അദ്ദേഹത്തിന്‍െറ നഷ്ടം ഏറെ കടുത്തതാണെന്നും ബന്ധുവായ മിക്കി ഗില്‍ പറഞ്ഞു. അരിസോണയിലെ ഫോണിക്സ് മെട്രോ ഏരിയയില്‍ 3000ത്തിനടുത്ത് സിഖുകാര്‍ താമസിക്കുന്നുണ്ട്. സിക്കുകാര്‍ക്ക് നേരെ രാജ്യത്തുണ്ടാവുന്ന അതിക്രമങ്ങളില്‍ ആശങ്കാകുലരാണ് സിഖ്- അമേരിക്കന്‍സ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.