റസ്റ്റാറന്‍റില്‍ കാഷ്യറായി ഒബാമയുടെ മകള്‍ സാഷ

ന്യൂയോര്‍ക്: ‘വുഡ് യു ലൈക് ഫ്രൈസ് വിത് ദാറ്റ്?’, മസാചൂസറ്റ്സിലെ നാന്‍സി റസ്റ്റാറന്‍റിലെ പെണ്‍കുട്ടിയായ കാഷ്യര്‍ രണ്ടു തവണ ചോദിക്കുന്നു. ചോദ്യം കേള്‍ക്കുന്നവരൊക്കെ ഒരു നിമിഷം അന്തിച്ചുനില്‍ക്കുന്നു. കാഷ്യറെ മുമ്പെവിടെയോ കണ്ടതുപോലെ. മനസ്സിലാവുന്നില്ല. കാഷ്യറുടെ വരവും പോക്കും നിരീക്ഷിച്ചവരാണ് സംഗതി പുറത്തുവിട്ടത്. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ മകള്‍ സാഷ ഒബാമ എന്ന 15കാരിയാണ് ആ കാഷ്യര്‍.

ജീവിതത്തില്‍ എട്ടു കൊല്ലവും വൈറ്റ്ഹൗസില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ സാധാരണജീവിതം എന്തെന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന മിഷേല്‍ ഒബാമയുടെ പ്രേരണയാണ് സാഷയെ കുറച്ചുദിവസം റസ്റ്റാറന്‍റിലെ കാഷ്യര്‍ ജോലിയേറ്റെടുക്കാന്‍ സന്നദ്ധയാക്കിയത്. ആറു രഹസ്യ സുരക്ഷാസേനാംഗങ്ങളോടൊപ്പമാണ് സാഷ വരുന്നതും പോകുന്നതും. ദിവസങ്ങള്‍ക്ക് മുമ്പാണ് സാഷ ജോലി തുടങ്ങിയത്. രണ്ടാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാന്‍ ശനിയാഴ്ച പ്രസിഡന്‍റും കുടുംബവും ദ്വീപിലത്തെുന്നതോടെ സാഷയും അവരോടൊപ്പം ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.