വാഷിങ്ടണ്‍: യു.എസ് ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് സ്വവര്‍ഗാനുരാഗിക്ക് നോമിനേഷന്‍ ലഭിച്ചു. എറിക് ഫാനിങ്ങിനെയാണ് പ്രസിഡന്‍റ് ബറാക് ഒബാമ നോമിനേറ്റ് ചെയ്തത്. നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ സ്വര്‍ഗാനുരാഗിയായിരിക്കും ഫാനിങ്. പെന്‍റഗണില്‍ നിരവധി പ്രധാന സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട് ഫാനിങ്. ഡിഫന്‍സ് സെക്രട്ടറി ആഷ് കാര്‍ട്ടറിന്‍െറ സ്റ്റാഫ് ചീഫായാണ് ഏറ്റവും അവസാനം സേവനമനുഷ്ഠിച്ചത്.
ജോണ്‍ മക്ഹോയുടെ പകരക്കാരനായാണ് ഫാനിങ് ആര്‍മി സെക്രട്ടറിയായി വരുന്നത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാനിങ്. ഗേ ആന്‍ഡ് ലെസ്ബിയന്‍ വിക്ടറി ഫണ്ട് എന്ന സംഘടനയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ഫാനിങ് സി.ബി.എസ് ന്യൂസിലടക്കം ജോലി ചെയ്തിട്ടുണ്ട്.
ഏറെ വര്‍ഷം ഭരണപരിചയമുള്ള ഏറിക് നല്ല നേതൃപാടവമുള്ളയാളാണെന്ന് ഒബാമ പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിനെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ഒബാമ കൂട്ടിച്ചേര്‍ത്തു. എറികിന്‍െറ നോമിനേഷന്‍ പെന്‍റഗണ്‍ ചീഫ് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.