വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാര്‍ സംബന്ധിച്ച് അമേരിക്ക നല്‍കിയ ഉറപ്പുകളില്‍ സൗദി അറേബ്യ സംതൃപ്തി പ്രകടിപ്പിച്ചു. വെള്ളിയാഴ്ച സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദിയുടെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തിലുള്ള ഉറപ്പുകള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ നല്‍കിയത്. ആണവായുധങ്ങള്‍ ആര്‍ജിക്കുന്നതില്‍ നിന്ന് ഇറാനെ തടയുന്നതാണ് ജൂലൈയില്‍ ഒപ്പുവെച്ച കരാറെന്ന് ഒബാമ ഉറപ്പുനല്‍കിയതായി ഓവല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആയുധ, ആണവ സ്ഥാപനങ്ങളിലും സംശയാസ്പദ കേന്ദ്രങ്ങളിലും എപ്പോഴും പരിശോധന നടത്താന്‍ അനുമതി നല്‍കുന്നതാണ് കരാര്‍. കരാര്‍ ലംഘനം ഇറാന്‍െറ ഭാഗത്ത് നിന്നുണ്ടായാല്‍ കടുത്ത ഉപരോധത്തിനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളിലും അമേരിക്കയില്‍ നിന്ന് ലഭിച്ച ഉറപ്പുകളിലും പൂര്‍ണ തൃപ്തിയാണുള്ളതെന്നും ആദില്‍ അല്‍ ജൂബൈര്‍ കൂട്ടിച്ചേര്‍ത്തു.
മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ആണവകരാര്‍ കൂടുതല്‍ ശക്തി പകരുമെന്നാണ് കരുതുന്നത്. ഉപരോധം നീങ്ങുന്നതിനെ തുടര്‍ന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടം മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഹീന പ്രവൃത്തികള്‍ക്ക് വിനിയോഗിക്കുന്നതിന് പകരം രാജ്യ വികസനത്തിന് ഇറാന്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണിയും ഈ രാജ്യങ്ങളിലെ രാഷ്ട്രീയസ്ഥിതിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
സല്‍മാന്‍ രാജാവിനെ അനുഗമിക്കുന്ന രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി ചര്‍ച്ച നടത്തി. പ്രതിരോധ, സൈനിക മേഖലകളിലെ സഹകരണത്തെ കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് സൗദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യമനിലെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്ത നേതാക്കള്‍ രാഷ്ട്രീയ പരിഹാരം കാണുന്നതിന്‍െറ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. ചര്‍ച്ചകളില്‍ സൗദി ഡെപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്. ജനറല്‍ ഫയ്യാദ് അല്‍ റുവൈലിയും പങ്കെടുത്തു.
നേരത്തെ സല്‍മാന്‍ രാജാവും ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയിലും ആഷ്ടണ്‍ കാര്‍ട്ടര്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.