വെനസ്വേലയിലെ ജയിലില്‍ തീപിടിത്തം; 17 മരണം

കാരക്കസ്: വടക്കന്‍ വെനസ്വേലയിലെ ഒരു ജയിലിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റതായും ജയില്‍ അധികൃതര്‍ അറിയിച്ചു. ഒമ്പത് പുരുഷന്‍മാരും എട്ട് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്. സംഭവം മൂന്നംഗ സംഘം അന്വേഷിക്കുന്നുണ്ട്.
 
കരബാബോ സ്റ്റേറ്റിലെ ടോകുയ്റ്റോ ജയിലിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന് കാരണമെന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഷോട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിക്കേറ്റവരെ വലന്‍സിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
ഏറെ തിരക്കേറിയ ജയിലുകളാണ് വെനസ്വേലയിലേത്. ജയിലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും അതൊന്നും ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല. വിചാരണത്തടവുകാരായി ഏറെക്കാലമാണ് അന്തേവാസികള്‍ ജയിലില്‍ കഴിയുന്നത്. 
 
'വെനസ്വേലന്‍ പ്രസിണ്‍ മോണിറ്റര്‍' എന്ന സംഘടനയുടെ കണക്കനുസരിച്ച് 2014ല്‍ 309 അന്തേവാസികളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതില്‍ ഏറെ പേരും എന്ത് കുറ്റമാണ് ചെയ്തതെന്നുപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.