മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ റിസര്‍വോയറില്‍ നിന്ന് 16ാംനൂറ്റാണ്ടിലെ പള്ളി പൊങ്ങിവന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയില്‍ റിസര്‍വോയറിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് 16ാംനൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ പൊന്തിവന്നത്. 15 മീറ്റര്‍ നീളമുള്ള പള്ളിയുടെ പകുതിയോളം ഭാഗമാണ് ജലത്തിന് മുകളില്‍ ദൃശ്യമായത്.
ഗ്രിജാല്‍വ നദിയില്‍ ഹൈഡ്രോ ഇലക്ട്രിക് ഡാം പണിതതിനെ തുടര്‍ന്ന് ഡൊമിനിക്കന്‍ ക്രിസ്തീയ സന്യാസിമാര്‍ നിര്‍മിച്ച പള്ളി മുങ്ങിപ്പോവുകയായിരുന്നു.
1966ല്‍ ഡാം നിര്‍മിച്ചതിനെ തുടര്‍ന്ന് മെക്സിക്കോയിലെ പരമ്പരാഗത നിവാസികളായ സോക്ക് ജനതയുടെ വീടുകളും വസ്തുവകകളും വെള്ളത്തിനടിയിലായിരുന്നു. ഏകദേശം 2,000ത്തോളം പേര്‍ക്ക്അന്ന് വീടുകള്‍ നഷ്ടപ്പെട്ടു. റിസര്‍വോയറിലെ വെള്ളം കുറഞ്ഞതിനത്തെുടര്‍ന്ന് 2002 ലും പള്ളി പൂര്‍ണമായി ദൃശ്യമായിരുന്നു.
അപൂര്‍വമായ ഈ കാഴ്ച കാണാന്‍ മേഖലയിലേക്ക് വളരെയധികം പേര്‍ എത്തുന്നുണ്ട്. എന്നാല്‍, പ്രദേശത്ത് അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയര്‍ന്നാല്‍ സുന്ദരമായ ദൃശ്യം മറയുമെന്ന നിരാശയിലാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.