വാഷിങ്ടണ്‍: ലിബിയയിലെ ബെന്‍ഗാസിയില്‍ 2012 ലെ ആക്രമണത്തില്‍ അംബാസഡറടക്കം നാല് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഉത്തരവാദിത്തം ഹിലരി ക്ളിന്‍റണ്‍ ഏറ്റടെുത്തു. എന്നാല്‍ സംഭവത്തില്‍ സുരക്ഷാപിഴവുണ്ടായെന്ന വാദം ഹിലരി തള്ളി. അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഹാജരായാണ് ഹിലരി തന്‍റെ ഭാഗം ന്യായീകരിച്ചത്.
സംഭവം നടക്കുന്ന സമയത്ത് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹിലരി ക്ളിന്‍റണ്‍. ലിബിയയിലെ യു.എസ് അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് അടക്കം നാല് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നതായി ഹിലരി പറഞ്ഞു.
റിപബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് സമിതിയുടെ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാനുള്ള ഹിലരിയുടെ ശ്രമത്തെ തടയാനാണ് ചോദ്യംചെയ്യലെന്ന് ആരോപണമുണ്ട്. ചോദ്യംചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു. സുരക്ഷാമുന്നറിയിപ്പുകള്‍ അവഗണിച്ചും മതിയായ സുരക്ഷ നല്‍കാതെയുമാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിച്ചതെന്നാണ് ഹിലരി നേരിടുന്ന ആരോപണം.ഇത് രണ്ടാം തവണയാണ് ബെന്‍ഗാസി ആക്രമണത്തിന്‍റെ പേരില്‍ ഹിലരി യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ ഹാജരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.