ഗ്വാട്ടിമാല മണ്ണിടിച്ചില്‍: മരണം 264; കാണാതായവര്‍ 40; തെരച്ചില്‍ നിര്‍ത്തുന്നു

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 264 ആയി.  40 പേരെയെങ്കിലും ദുരന്തത്തില്‍ കാണാതിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുരന്തം സംഭവിച്ച് 11 ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് അധികൃതരുടെ തീരുമാനം. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച ഉന്നതസമിതിയോഗം ചേരുന്നുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും അവസാനിപ്പിക്കുകയാണ്.

ഒക്ടോബര്‍ ഒന്നിനാണ് ഗ്വാട്ടിമാല സിറ്റിക്കടുത്തുള്ള സാന്‍്റ കറ്റാരിന പിനുലയില്‍ മണ്ണിടിച്ചിലുണ്ടായത്. ദുരന്തപ്രതിരോധ വിഭാഗം നല്‍കിയ മുന്നറിയിപ്പ് വകവെക്കാതെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് നിഗമനം.


വിലക്ക് ലംഘിച്ച് നടത്തിയ അനധികൃത കെട്ടിട നിര്‍മാണത്തെക്കുറിച്ച്  അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുന്നുകളുടെ താഴ്വാരത്ത് പുഴയോട് ചേര്‍ന്നുള്ള സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടത്തെ താമസക്കാരില്‍ ഭൂരിഭാഗം പേരും മണ്ണിനടിയില്‍ പെട്ടിരുന്നു. ഇനിയും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.