ഫെര്‍ഗൂസന്‍ (യു.എസ്): കഴിഞ്ഞ ദിവസം പൊലീസുമായി ഏറ്റുമുട്ടലുണ്ടായ അമേരിക്കയിലെ മിസോറി സംസ്ഥാനത്തെ ഫെര്‍ഗൂസനില്‍ സംഘര്‍ഷം തുടരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സെന്‍റ് ലൂയിസ് കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊലീസിനെ വെടിവെച്ചെന്ന് ആരോപിക്കുന്ന ബാലനെ പിടികൂടിയിട്ടുണ്ട്. ടൈറോണ്‍ ഹാരിസ് (18)നെയാണ് പിടികൂടിയിരിക്കുന്നത്. പൊലീസ് വെടിവെപ്പില്‍ ഹാരിസിന് സാരമായ പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. ഹാരിസിന് മേല്‍ കുറ്റം ചുമത്തിയതായാണ് പൊലീസ് പറഞ്ഞു.
പ്രതിഷേധക്കാര്‍ പ്രധാന പാത തടഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രി ജനകൂട്ടത്തിനെ പിരിച്ചുവിടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പൊലീസിന്‍െറ ലാത്തി ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായാണ് അറിവ്. 23പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.