ഫെര്‍ഗുസണ്‍ വാര്‍ഷികത്തിനിടെ വെടിവെപ്പ് രണ്ടുപേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍:   ഫെര്‍ഗുസണ്‍ നഗരത്തില്‍ പൊലീസ് വെടിയേറ്റ് കറുത്ത വംശജനായ ബാലന്‍ മരിച്ചതിന്‍െറ ഒന്നാം വാര്‍ഷികാചരണത്തിനിടെയും വെടിവെപ്പ്. പൊലീസിനെതിരെ വെടിയുതിര്‍ത്തെന്നാരോപിച്ചാണ് പ്രകടനക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
2014 ആഗസ്റ്റില്‍ 18കാരനായ മൈക്കല്‍ ബ്രൗണിനെ നിരപരാധിയാണെന്നറിഞ്ഞിട്ടും ഡാരന്‍ വില്‍സണെന്ന പൊലീസുകാരന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. രാജ്യത്ത് പിടിമുറുക്കിയ വംശീയ വിവേചനത്തിനെതിരെ പ്രതിഷേധം വ്യാപകമാക്കാന്‍ സംഭവം കാരണമായി. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫെര്‍ഗുസണിലെ വെസ്റ്റ് ഫ്ളോറിസന്‍റ് അവന്യുവില്‍ തടിച്ചുകൂടിയവര്‍ക്കു നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.