കൈറോ: പ്രഭാത നമസ്കാരത്തിനായുള്ള ബാങ്കുവിളിക്കിടെ പദം മാറ്റിപ്പിടിച്ച് വിവാദം സൃഷ്ടിച്ച പണ്ഡിതനെ പിരിച്ച് വിട്ടു. ഈജിപ്തിലെ ബഹീറ പ്രവിശ്യയിലെ പള്ളിയില്‍ ബാങ്കുവിളിയുടെ ഭാഗമായി ചൊല്ലുന്ന ‘പ്രാര്‍ഥനയാണ് ഉറക്കത്തിനെക്കാള്‍ ഉത്തമം’ എന്ന വാക്യമാണ് ശൈഖ് മഹ്മൂദ് മഗാസി എന്ന പണ്ഡിതന്‍ ‘ഫേസ്ബുക്കിനെക്കാള്‍ ഉത്തമം’ എന്ന് മാറ്റിയത്. സംഭവം വിവാദമായതിനു പിന്നാലെ രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ പരിപാടിയില്‍ ഇത് ന്യായീകരിക്കുകകൂടി ചെയ്തതാണ് വിമര്‍ശത്തിനിടയാക്കിയത്. നാട്ടുകാര്‍ സംഘടിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മഗാസിയെ ജോലിയില്‍നിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.