അബൂജ: നൈജീരിയയിലെ യൊറൂബേ ഗോത്ര ‘ചക്രവര്‍ത്തി’ ഒബാ ഒക്കുനാദേ സിജുവാദേ അന്തരിച്ചു. 85കാരനായ ഇദ്ദേഹം ജൂലൈയില്‍ ലണ്ടനിലെ ആശുപത്രിയില്‍വെച്ചാണ് അന്തരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്‍െറ മരണം ഒൗദ്യോഗികമയി പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ ടോഗോ, ബെനിന്‍ പ്രദേശങ്ങളില്‍ 3.5 കോടി അനുയായികളുള്ള ഗോത്രവര്‍ഗമാണ് യൊറൂബേ. നൈജീരിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗോത്രവര്‍ഗവും പുരാതന രാജ്യവംശവുമാണ്.
മരണത്തീയതി വൈകി പ്രഖ്യാപിച്ചതില്‍ അസ്വാഭാവികത ഇല്ളെന്നും ഗോത്രാചാര പ്രകാരം പിന്‍ഗാമിയെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ മരണവിവരം ഒൗദ്യോഗികമായി പ്രഖ്യാപിക്കാറുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. പരമ്പരാഗത ആചാരങ്ങള്‍ പ്രകാരം നടന്ന ശവസംസ്കാര ചടങ്ങില്‍ ഗോത്ര ഭരണാധികാരികള്‍ രാഷ്ട്രീയ നേതാക്കള്‍ മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി രാജ്യത്തെ ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.