പുൽവാമ ഭീകരാക്രമണം: ഹൃദയത്തി​ൽ തീയെരിയുകയാണെന്ന്​ മോദി

ന്യൂഡൽഹി: പുൽവാമയിൽ 40 ജവാൻമാരുടെ ജീവൻ നഷ്​ടമായ ഭീകരാക്രമണം ത​​െൻറ ഹൃദയത്തിൽ തീയായി എരിയുകയാണെന്ന്​ പ്രധാനമന ്ത്രി നരേന്ദ്ര​ മോദി​. ബിഹാറിലെ സർക്കാർ ചടങ്ങി​നിടെയാണ്​ മോദിയുടെ പരാമർശം. ഭീകരാക്രമണത്തിൽ മരിച്ച ബിഹാർ സ് വദേശികളായ ജവാൻമാർക്ക്​ ആദരാഞ്​ജലി അർപ്പിച്ചുകൊണ്ടാണ്​ അദ്ദേഹം സംസാരിച്ച്​ തുടങ്ങിയത്​.

‘‘സഞ്​ജയ്​ കുമാർ സിൻഹക്കും രതൻ കുമാറിനും ആദരാഞ്​ജലികൾ അർപ്പിക്കുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളുടെ ഉള്ളിലെരിയുന്ന തീ എ​​െൻറ ഹൃദയത്തിലും ജ്വലിക്കുന്നുണ്ട്​’’-ബറൗനി ജില്ലയിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു.

പുൽവാമയിൽ സൈനികർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയുണ്ടായ കാർ ബോംബ്​ സ്​ഫോടനത്തിലാണ്​ 40 സി.ആർ.പി.എഫ്​ ജവാൻമാർ മരിച്ചത്​.

സംഭവം നടന്നയുടൻ അക്രമത്തെ മോദി അപലപിച്ചിരുന്നു. ജവാൻമാരു​െട ജീവത്യാഗം വെറുതെയാകില്ലെന്നും അവരുടെ കുടുംബത്തിനൊപ്പം രാജ്യം തോളോടുതോൾ ചേർന്ന്​ നിൽക്കുമെന്നും മോദി ട്വീറ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - ‘‘Fire In My Heart...": PM Modi's Outrage On Pulwama Terror Attack - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.