അസം പൗരത്വം: രാജ്യത്ത്​ ചോരപ്പുഴ ഒഴുകുമെന്ന്​  മമത

ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന്​ 40 ലക്ഷം പേരെ പുറത്താക്കാന​​ുള്ള നീക്കം രാജ്യത്ത്​ ആഭ്യന്തര യുദ്ധത്തിന്​ കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും പശ്ചി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

ബി.ജെ.പി ജനങ്ങളെ വിഭജിക്കാനാണ്​ ശ്രമിക്കുന്നത്​. ഇത്​ അംഗീകരിക്കാനാവില്ലെന്നും മമത ഡൽഹിയിൽ പറഞ്ഞു. പട്ടികയിൽ നിന്ന്​ ഒഴിവാക്കിയവർ അസമിൽ എങ്ങനെ ജീവിക്കും, ​ എവിടെ നിന്ന്​ ഭക്ഷണം കഴിക്കും. എവി​െട അഭയം തേടുമെന്നും മമത ചോദിച്ചു. ഒരാൾ ഇന്ത്യക്കാരനാണോ അല്ലയോ എന്ന്​ തീരുമാനിക്കാൻ ബി.ജെ.പി ആരാണ്​.? അവർ മാത്രമാണോ ഇന്ത്യക്കാരായുള്ളതെന്നും മമത ചോദിച്ചു.

അതേസമയം, മമത ബാനർജി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ അമിത്​ഷാ പ്രതികരിച്ചു. മമത വോട്ട്​ ബാങ്ക്​ രാഷ്​ട്രീയം​ കളിക്കുകയാണെന്നും​ അവരുടെ വാക്കുകൾ കേട്ട്​ താൻ ​െഞട്ടിയതായും അമിത്​ഷാ വ്യക്തമാക്കി.

Tags:    
News Summary - ‘‘Civil War," Warns Mamata Banerjee On Assam List-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.