പനാജി: മനോഹർ പരീക്കറുടെ മരണശേഷം പ്രമോദ് സാവന്തിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ പിന്തുണച്ചത് തെൻറ രാഷ്്ട്രീയ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ഗോവ മുൻ ഉപമുഖ്യമന്ത്രിയും ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) നേതാവുമായ വിജയ് സർദേശായി. തെറ്റിന് ജനങ്ങളോട് ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗോവ ഭരിക്കുന്ന ബി.ജെ.പി സർക്കാർ കെടുകാര്യസ്ഥതയുള്ളതും സംശുദ്ധിയില്ലാത്തതുമാണ്. ഇതുപോലൊരു സർക്കാരിനെ അധികാരത്തിലേറ്റാൻ ഭാവിയിൽ തുനിയില്ല. നമ്മളെ സംബന്ധിച്ചിടത്തോളം മനോഹർ പരീക്കറുടെ മരണത്തോടെ ബി.ജെ.പി തീർന്നിരിക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പിയെ ഇനിയൊരിക്കലും അധികാരത്തിലേറ്റില്ലെന്നും വിജയ് സർദേശായി പ്രതികരിച്ചു.
2017 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഗോവയിലെ വലിയ ഒറ്റ കക്ഷി. എന്നാൽ ഗോവ ഫോർവേഡ് പാർട്ടി അടക്കമുള്ളവരുെട പിന്തുണയോടെ ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറെ മുഖ്യമന്ത്രിയായി അവതരിപ്പിച്ചായിരുന്നു ബി.ജെ.പിയുടെ കരുനീക്കം.
കഴിഞ്ഞ വർഷം പരീക്കർ മരിച്ചശേഷവും ഗോവ ഫേർവേഡ് പാർട്ടി ബി.ജെ.പി സർക്കാരിനുള്ള പിന്തുണ തുടർന്നിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് പത്ത് എം.എൽ.എമാർ കൂറുമാറിയെത്തിയതോടെ മന്ത്രി സഭയിൽ നിന്നും ജി.എഫ്.പി അംഗങ്ങളെ നീക്കിയിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.