‘ആം ആദ്​മി പാർട്ടിക്ക്​ വോട്ട്​ നൽകൂ’; പിന്തുണ നൽകി തൃണമൂൽ നേതാവ്​ ഡെറിക്​ ഒബ്രിയൻ

ന്യൂഡല്‍ഹി: ഫെബ്രുവരി 8 ന്​ നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച ്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാർട്ടി ദേശീയ വക്താവ് ഡെറിക് ഒബ്രിയനാണ് എ.എ.പിക്ക്​ വോട്ട്​ ചെയ്യണമെന്ന്​ ട്വിറ്ററി ലൂടെ ആവശ്യപ്പെട്ടത്​. ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലൂടെയാണ്​ ഒബ്രിയൻ പാർട്ടിയു​െട പിന്തുണ അറിയിച ്ചത്​.

‘ആം ആദ്മി പാര്‍ട്ടിക്ക്​ വോട്ട് ചെയ്യണം, രജീന്ദർ നഗർ മണ്ഡലത്തിലെ സ്ഥാനാർഥി രാഘവ് ഛദ്ദക്ക് വോട്ട് നൽകണം, അരവിന്ദ് കെജ്‌രിവാളിനും എല്ലാ ആം ആദ്മി പാര്‍ട്ടി സ്ഥാനാഥികള്‍ക്കും വോട്ട് ചെയ്യണം’ ഒബ്രിയൻ ട്വിറ്ററിൽ കുറിച്ചു. ഒപ്പം ഇക്കാര്യങ്ങൾ പറയുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​.

വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നീ രംഗങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടി നൽകിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്​. ആം ആദ്​മി പാർട്ടിക്ക്​ വളരെ മികവോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഡെറിക്​ ഒബ്രിയൻ വിഡിയോ സന്ദേശത്തിൽ പറയുന്നു.

രജീന്ദർ നഗറിൽ തൃണമൂൽ കോൺഗ്രസ്​ സ്ഥാനാർഥി മത്സരിക്കുന്നുണ്ട്​. എന്നാൽ അവിടെ മത്സരിക്കുന്ന രാഘവ്​ ഛദ്ദക്ക്​ വോട്ട്​ നൽകണമെന്നും അദ്ദേഹം ഉത്​സാഹിയും സമർത്ഥനുമാണെന്നുമാണ്​ ഒബ്രിയൻ വിഡിയോയിൽ പറഞ്ഞത്​.

അധികാരത്തിലെത്തിയാല്‍ ഇനിയും നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന്​ വാഗ്ദാനം ചെയ്താണ് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്​.

Tags:    
News Summary - ‘Vote for Aam Aadmi Party’, says Derek O’Brien - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.