ലഖ്‌നൗ: വിവാഹപന്തലിൽ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ വർഷ സാഹുവിന് ആചാരപ്രകാരം മാംഗല്യം. ‘റിവോൾവർ റാണി’യായ വർഷയെ കാമുകൻ അശോക് യാദവ് താലി ചാർത്തി സ്വന്തമാക്കി. ഞായറാഴ്ച ഹാമിർപൂരിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് വര്‍ഷ തോക്കെടുത്തത്. വീട്ടുകരുടെ നിർബന്ധപ്രകാരം മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ വര്‍ഷ തോക്കുചൂണ്ടി വിവാഹപന്തലില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
വിവാഹ വേദിയിലെത്തിയ വർഷ തോക്കു ചുണ്ടി ''കുറച്ച് നാള്‍ മുമ്പുവരെ ഇയാളും ഞാനും പ്രണയത്തിലായിരുന്നു. മറ്റൊരാളുമായുള്ള കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല, അതുകൊണ്ട് അശോകിനെ കൊണ്ടുപോവുകയാണ്'' എന്നു പറഞ്ഞ ശേഷം അശോകിനെ വേദിക്ക് പുറത്തെ വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ വര്‍ഷ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അശോക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
ഈ ദിവസം സഫലമാകാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നുവെന്ന് വര്‍ഷ പറഞ്ഞു. "ആദ്യം ഞാന്‍ വിവാഹപന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് വന്നു. പിന്നീട് അശോക് ജയില്‍ മോചിതനാകാന്‍ കാത്തിരുന്നു. ജൂലൈ ഏഴിനാണ് വിവാഹത്തിന് അശോകിന് ജാമ്യം ലഭിക്കുന്നത്"- വര്‍ഷ പറഞ്ഞു. വഞ്ചനാക്കുറ്റം ആരോപിച്ച് അശോക് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അശോക് യാദവിന് ജയില്‍വാസം വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.