അദ്നാൻ സാമിയും തസ്ലിമ നസ്രീനും ഉദാഹരണം; പൗരത്വ നിയമത്തെ ന്യായീകരിച്ച് നിർമല

ന്യൂഡൽഹി: ഗായകൻ അദ്നാൻ സാമിയേയും എഴുത്തുകാരി തസ്ലിമ നസ്രീനേയും ഉദാഹരണമായി ചൂണ്ടിക്കാട്ടി പൗരത്വ ഭേദഗതി നിയമ ത്തെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാക് ഗായകനായ അദ്നാൻ സാമിക്ക് ഇന്ത്യ നേരത്തെ പൗരത്വം നൽകി യിരുന്നു. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീൻ റെസിഡന്‍റ് പെർമിറ്റിൽ ഇന്ത്യയിൽ കഴിയുകയാണ്. പൗരത്വ ഭേദഗതി നിയമം മുസ്ലിംകൾക്ക് എതിരല്ലെന്ന് സ്ഥാപിക്കാനായാണ് നിർമല ഇരുവരെയും ഉദാഹരണമായി കാണിച്ചത്.

2016-18 കാലഘട്ടത്തിൽ 391 അഫ്ഗാനിസ്താൻ മുസ്ലിംകൾക്കും 1595 പാക് അഭയാർഥികൾക്കും പൗരത്വം നൽകിയതായി ചെന്നൈയിൽ സി.എ.എയെ പിന്തുണച്ച് ബി.ജെ.പി നടത്തുന്ന ജൻ ജാഗരൺ അഭിയാൻ പരിപാടി‍യിൽ നിർമല പറഞ്ഞു. 2016 കാലത്ത് അദ്നാൻ സാമിക്ക് പൗരത്വം നൽകിയത് ഉദാഹരണമാണ്. തസ്ലിമ നസ്രീൻ മറ്റൊരു ഉദാഹരണമാണ്. കേന്ദ്ര സർക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്നാണ് ഇത് കാണിക്കുന്നത് -നിർമല സീതാരാമൻ പറഞ്ഞു.

കഴിഞ്ഞ ആറ്​ വർഷത്തിനിടയിൽ 2838 പാക് അഭയാർഥികൾക്കും 948 അഫ്ഗാൻ അഭയാർഥികൾക്കും 172 ബംഗ്ലാദേശി അഭയാർഥികൾക്കും ഇന്ത്യ പൗരത്വം നൽകി. 1964 മുതൽ 2008 വരെ കാലത്ത് ശ്രീലങ്കയിൽ നിന്നുള്ള നാല് ലക്ഷത്തോളം തമിഴ് അഭയാർഥികൾക്ക് പൗരത്വം നൽകി. ഇപ്പോൾ കൊണ്ടുവന്ന പൗരത്വ നിയമം ആളുകൾക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കാനാണ്. ആരുടെയും പൗരത്വം ഇല്ലാതാക്കാൻ അല്ല -നിർമല പറഞ്ഞു.

അതേസമയം, തസ്ലീമ നസ്രീനെ ബംഗ്ലാദേശിൽ നിന്നുള്ള മുസ്​ലിമെന്ന നിലയിൽ ഉദാഹരിച്ചപ്പോൾ മന്ത്രിക്ക് അബദ്ധം പറ്റി. തസ്ലീമ നസ്രീന് ഔദ്യോഗികമായി സ്വീഡിഷ് പൗരത്വമാണുള്ളത്. വധഭീഷണിയെ തുടർന്ന് 1994ലാണ് തസ്ലീമ ബംഗ്ലാദേശ് വിട്ടത്. പിന്നീട് വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ ഇവർ 2004 മുതൽ റെസിഡന്‍റ് പെർമിറ്റിൽ ഇന്ത്യയിൽ കഴിയുകയാണ്.

Tags:    
News Summary - ‘Adnan Sami, Taslima Nasreen are examples’: Nirmala Sitharaman defends CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.