ജഡ്​ജിമാർ കാര്യങ്ങൾ വ്യക്​തമാക്കിയില്ല- ബാർ അസോസിയേഷൻ

ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന ജഡ്​ജിമാർ വാർത്താസമ്മേളനം വിളിച്ചപ്പോൾ അവർ പ്രധാനപ്പെട്ട കാര്യങ്ങൾ പറയണമായിരുന്നെന്ന്​ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ്​ വികാസ്​ സിങ്.  അവർ ഒന്നും വ്യക്​തമായി പറഞ്ഞില്ല. ജനങ്ങളുടെ മനസിൽ സംശയം രൂപീകരിക്കുന്നത്​ നിയമ വ്യവസ്​ഥയുടെ താത്​പര്യം സംരക്ഷിക്കുന്നതല്ല. വാർത്താസമ്മേളനം കൃത്യമായി ആസൂത്രണം ചെയ്​തില്ല. ജഡ്​ജി ബി.എച്ച്​ ലോയയുടെ മരണത്തെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും വികാസ്​ സിങ്​ ആരോപിച്ചു. 

സംഭവം ബാർ അസോസിയേഷൻ ഇന്ന് ചർച്ച ചെയ്യും. ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രശ്നം ഫുൾകോർട്ട് വിളിച്ച് ചർച്ച ചെയ്യണമായിരുന്നെന്ന നിലപാടിലാണ് അസോസിയേഷനിൽ ഭൂരിഭാഗവും. ചീഫ് ജസ്റ്റിസ് പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്നും അസോസിയേഷനിൽ അഭിപ്രായമുയർന്നു.

 

Tags:    
News Summary - ​They Should Clarify Things Says SC Bar Association President - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.