ചെന്നൈ/ബംഗളൂരു: തമിഴ്നാട്ടിൽ പുതുതായി 74 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിൽ 73 പേരും നിസ ാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത് തിരിച്ചെത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ 485 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 422 പേരും തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത് തിരിച്ചെത്തിയവരാണെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ് അറിയിച്ചു.
കർണാടകയിൽ ഇന്ന് 16 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ േരാഗബാധിതരുടെ എണ്ണം 144 ആയി. നാലുമരണമാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ്. മഹാരാഷ്ട്രയിലെ ധാരാവിയിൽ പുതുതായി രണ്ടുപേർക്ക് കൂടി കോവിഡ് ബാധിച്ചു. ഒരു സ്ത്രീക്കും പുരുഷനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മാത്രം അഞ്ചുപേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ഇതുവരെ 537 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.