Posted On
date_range Updated On
date_range സീനത്ത് അമൻ വ്യവസായിയെ വിവാഹം കഴിച്ചിരുന്നുവെന്ന്
മുംബൈ: മുതിർന്ന ബോളിവുഡ് നടി സീനത്ത് അമൻ ബലാൽസംഗ കുറ്റം ആരോപിക്കപ്പെട്ട വ്യവസായിയെ വിവാഹം കഴിച്ചിരുന്നുവെന്ന് അഭിഭാഷകൻ. ഇരുവരും വിവാഹിതരായിരുന്നതിനാൽ പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് വ്യവസായിയുെട അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇവരുടേത് കുടുംബ പ്രശ്നം മാത്രമാണെന്നും അഭിഭാഷകൻ ആരോപിച്ചു.
സീനത്ത് അമന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മകെൻറ വ്യാപാരത്തിൽ ഇയാൾക്ക് മുതൽമുടക്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ജനുവരിയിലാണ് വ്യവസായിക്കെതിരെ സീനത്ത് മുംബൈ പൊലീസിൽ ബലാൽസംഗത്തിന് പരാതി നൽകിയത്. 1970 മുതൽ 80കളുടെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു നടിയായിരുന്ന സീനത്ത് അമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.