Posted On
date_range Updated On
date_range മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇസഡ് പ്ലസ് സുരക്ഷ
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജൻ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നൽകി കേന്ദ്ര സർക്കാർ. 66കാരനായ ഗൊഗോയിക്ക് സി.ആർ.പി.എഫിന്‍റെ സായുധ കമാൻഡോകൾ സംരക്ഷണം നൽകും.
നിലവിൽ രാജ്യസഭ അംഗമായ ഇദ്ദേഹത്തിന് ഡൽഹി പൊലീസാണ് സുരക്ഷ ഒരുക്കിയിരുന്നത്. 2019 നവംബറിലാണ് ഇദ്ദേഹം സുപ്രീം കോടതിയിൽനിന്ന് വിരമിക്കുന്നത്. അതിനുശേഷമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സി.ആർ.പി.എഫ് നിലവിൽ സുരക്ഷയൊരുക്കുന്ന 63ാമത്തെ വ്യക്തിയാണ് ഗൊഗോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.