ഹൈദരാബാദ്: മുൻ ഗണ്ണവാരം എം.എൽ.എയും വൈ.എസ്.ആർ.സി.പി നേതാവുമായ വല്ലഭനേനി വംശിയെ ആന്ധ്ര പൊലീസ് വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഗണ്ണവാരത്തെ ടി.ഡി.പി ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിജയവാഡയിലെ പടമറ്റ പൊലീസ് ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തു.
ഗണ്ണവാരം ടി.ഡി.പി ഓഫിസ് ആക്രമിച്ച കേസിലെ പരാതിക്കാരനായ സത്യവർധന്റെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് വംശിയുടെ അറസ്റ്റെന്ന് വൃത്തങ്ങൾ അറിയിച്ചു. പടമറ്റ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ, സത്യവർധനെ വംശി തട്ടിക്കൊണ്ടുപോവുകയും തന്റെ പരാതി പിൻവലിക്കുകയാണെന്ന് കാണിച്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർബന്ധിച്ചുവെന്നും ആരോപിക്കുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പടമറ്റ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതിനും തട്ടിക്കൊണ്ടുപോകൽ, സാക്ഷികളെ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.