ഹൈദരാബാദ്: പൊലീസിനെ കൈയേറ്റം ചെയ്തെന്ന കേസിൽ വൈ.എസ്.ആർ തെലങ്കാന പാർട്ടി പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിളക്ക് ജാമ്യം. തിങ്കളാഴ്ച അറസ്റ്റിലായ ശർമിളയെ കോടതി മേയ് എട്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അവർ ജാമ്യാപേക്ഷ നൽകിയത്.
30,000 രൂപയുടെ സ്വന്തം ബോണ്ടിലും രണ്ടു പേരുടെ ഉറപ്പിലുമാണ് ജാമ്യം. പൊലീസിനെ അറിയിക്കാതെ പ്രദേശം വിടരുതെന്നും ഉപാധിയുണ്ട്.
പി.എസ്.സി ചോദ്യക്കടലാണ് ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘങ്ങൾക്ക് നിവേദനം നൽകാനായി വീട്ടിൽനിന്നിറങ്ങിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു. വാഹനം തടഞ്ഞുനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ ബലമായി പുറത്തിറക്കുന്നതും പിന്നാലെ കാറിൽനിന്ന് ഇറങ്ങിയ ശർമിള പൊലീസുമായി തർക്കിക്കുന്നതും അടിക്കുന്നതുമായ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.